‘നമസ്‌തേ ട്രംപ്‌’; യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇന്നെത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച ഇന്ത്യയിലെത്തും. ഞായറാഴ്ച രാത്രിയോടെ അമേരിക്കയില്‍ നിന്ന്‌ പുറപ്പെട്ടു. തിങ്കളാഴ്ച പകൽ 12.30ന്‌ ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജറേഡ്‌ കുഷ്‌നർ എന്നിവരുമൊത്ത്‌ അഹമ്മദാബാദിൽ വിമാനമിറങ്ങും.

വിമാനത്താവളത്തിൽ ഗാർഡ്‌ ഓഫ്‌ ഓണര്‍ നൽകി സ്വീകരിക്കും. തുടർന്ന്‌ സബർമതി ആശ്രമം സന്ദർശിച്ചശേഷം ‘നമസ്‌തേ ട്രംപ്‌’ നടക്കുന്ന മൊട്ടേരാ സ്‌റ്റേഡിയത്തിലേക്ക്‌. സ്വീകരണപരിപാടികൾ മൂന്നുവരെ തുടരും.

തുടര്‍ന്ന് വിമാനമാർഗം ആഗ്രയിലേക്ക്‌. മെലാനിയയുമൊത്ത്‌ താജ്‌മഹൽ സന്ദർശിക്കും. താജ്‌ കണ്ടശേഷം ഡൽഹിയിലേക്ക്‌. പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിൽ രാത്രി താമസം. ഇതിനായി ഹോട്ടലിലെ 438 മുറിയും ഒഴിപ്പിച്ചു. തൊട്ടടുത്ത താജ്‌ ഹോട്ടലിലും താമസക്കാരുണ്ടാകില്ല. ത്രിതല സുരക്ഷാസംവിധാനം ഒരുക്കി.

ചൊവ്വാഴ്‌ച രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ്പ്‌. പിന്നീട്‌ രാജ്‌ഘട്ട്‌ സന്ദർശിക്കും. ഹൈദരാബാദ്‌ ഹൗസിൽ മോഡിയുമൊത്ത്‌ ഉഭയകക്ഷി ചർച്ചയും സംയുക്ത വാർത്താസമ്മേളനവും. പകൽ മൂന്നിന്‌ ബിസിനസ്‌ പ്രമുഖരുമായി കൂടിക്കാഴ്‌ച.

ഈസമയം മെലാനിയ ഡൽഹിയിലെ സർക്കാർ സ്‌കൂൾ സന്ദർശിക്കും. രാത്രി ഏഴിന്‌ രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന്‌. പത്തിന്‌ മടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News