രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള മോദി സർക്കാരിൻറെ നീക്കത്തിനെതിരെ സമര യൗവനം

രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള മോദി സർക്കാരിൻറെ നീക്കത്തിനെതിരെ കോഴിക്കോട്ട് സമര യൗവനം. ഡി വൈ എഫ് ഐ – എസ് എഫ് ഐ നേതൃത്വത്തിൽ മുതലക്കുളത്താണ് പൗരത്വ വിഷയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

വിവിധ യൂണിവേഴ്‌സിറ്റികളിൽ പൗരത്വ വിഷയ സമരത്തിന് നേത്യത്വം നല്‍കുന്നവരെ പങ്കെടുപ്പിച്ച് DYFI,SFI നേതൃത്വത്തിലാണ് കോഴിക്കോട് മുതലക്കുളത്ത് സമര യൗവനം സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മക്കെത്തിയ പോരാളികൾ ചേർന്ന് സമര ജ്വാല കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വെക്കുകയാണ് കേന്ദ്ര സർക്കാരെന്ന് എളമരം കരീം എം പി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിണ്ടന്റ് ഓയ്ഷി ഘോഷ് പറഞ്ഞു. പൗരത്വ വിഷയത്തിൽ കേരള സർക്കാരിൻ്റെ നിലപാട് പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും ഓയ്ഷി ഘോഷ് പറഞ്ഞു.

കേരളത്തിൽ എൽ ഡി എഫ് സർക്കാരുള്ളത് കൊണ്ടാണ് പൗരത്വ വിഷയത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ കഴിയുന്നതെന്ന് DYFI അഖിലേന്ത്യ പ്രസിഡൻ്റ് പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു

പരിപാടിയില്‍ ഹൈദ്രാബാദ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിണ്ടൻറ് അഭിഷേക് നന്ദൻ, ജാമിയ മിലിയ സർവ്വകലാശാല സമരസമിതിയുടെ സംഘാടകരിലൊരാളായ മെഹഫൂസ് ആലം, ഗുജറാത്ത് കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി നേതാവ് പവൻകുമാർ, പോണ്ടിച്ചേരി സർവ്വകലാശാല യൂണിയൻ ജോ. സെക്രട്ടറി കുര്യാക്കോസ് ജൂനിയർ എന്നിവരും പങ്കെടുത്തു.

സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ഡിവൈഎഫ്എെ സംസ്ഥാന ഭാരവാഹികളായ എ.എ.റഹീം, എസ്.സതീഷ്, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവരും സമര യൗവനത്തിനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News