ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം; പതിനഞ്ചുകാരനടക്കം രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം. പതിനഞ്ച് വയസുകാരനടക്കം രണ്ടുപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി അടക്കമുള്ളവര്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍. എലിക്കാട്ടൂരിനേയും കാര്യറയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിലായിരുന്നു അഭ്യാസപ്രകടനം നടത്തിയത്. ടിക് ടോക്കില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം.

മൂന്നു ബൈക്കുകളിലായി ഒരുമിച്ച് വേഗത്തില്‍ പോയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി. ആഡംബര ബൈക്ക് ഓടിച്ചിരുന്ന പതിനഞ്ചുകാരനും എലിക്കാട്ടൂര്‍ സ്വദേശി ജെന്‍സണും ഓടിച്ചിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി. ഇരുവരും റോഡില്‍ വീണു.

പരുക്കേറ്റ ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്ത പാലത്തിലാണ് ഇവര്‍ അഭ്യാസപ്രകടനം നടത്തിയത്.

പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാക്കള്‍ അംഗീകരിച്ചിരുന്നില്ല. അപകടത്തില്‍പ്പെട്ട യുവാക്കള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാലാണ് അത്യാഹിതം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News