അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചു; മാനേജ്മെന്‍റിന്‍റെ അനാസ്ഥ; 10-ാം ക്ലാസ്സ് പരീക്ഷ എ‍ഴുതാനാകാതെ 29 വിദ്യാര്‍ത്ഥികള്‍; സ്കൂളിനെതിരെ പ്രതിഷേധം

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്.

സ്‌കൂള്‍ മാനേജ്‌മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ക്കാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനാകാത്തത്. സ്‌കൂളിന് സിബിഎസ്ഇ അഫിലിയേഷന്‍ ഇല്ലെന്ന കാര്യം മാതാപിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മറച്ചുപിടിച്ചാണ് സ്‌കൂള്‍ അധികൃതരുടെ തട്ടിപ്പ്.

കഴിഞ്ഞ ദിവസം മാത്രമാണ് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചത്. സ്‌കൂളില്‍ മാനേജ്‌മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്‌കൂളില്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു.

സ്‌കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്നാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News