കൊറോണ; ചൈനയിൽ നിന്നുള്ള ടൺ കണക്കിന് ചരക്കുകൾ കുടുങ്ങിക്കിടക്കുന്നു

ചൈനയിൽ നിന്നെത്തിയ നൂറുകണക്കിന് കണ്ടെയ്നറുകളാണ് രാജ്യത്തിൻറെ പ്രധാന തുറമുഖമായ മുംബൈ ജെ എൻ പി ടി അടക്കം ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ വിവിധ ടെർമിനലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഭൂരിഭാഗവും അത്യാവശ്യ മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കളാണെന്നാണ് അറിയുവാൻ കഴിഞ്ഞത്.

ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുള്ള അസംസ്കൃത വസ്തുക്കളിൽ അറുപത് ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചൈനയിൽ കൊറോണ വൈറസ് (കോവിഡ് -19) പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് ചൈനയിൽ നിന്നുള്ള കണ്ടെയ്നറുകൾ പ്രതിസന്ധിയിലായത്. ഇന്ത്യയിൽ കസ്റ്റംസ് ക്ലിയറൻസിനായി വേണ്ട നിർണായക ബിൽ ഓഫ് എൻട്രി പോലുള്ള വിശദാംശങ്ങൾ സാധാരണയായി ചൈനയിൽ നിന്നും ചരക്ക് അയക്കുന്ന പാർട്ടി നൽകുമായിരുന്നു.

എന്നാൽ വുഹാനിലും മറ്റ് ചില ചൈനീസ് തുറമുഖങ്ങളിലും കപ്പല്‍ സംസര്‍ഗ്ഗം വിലക്കി ബന്ധപ്പെട്ട ഓഫീസുകളെല്ലാം അടച്ചിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ മറ്റു രാജ്യങ്ങളിലെ കപ്പലുകൾ ചൈനയെ ഒഴിവാക്കാൻ തുടങ്ങിയതാണ് വാണിജ്യ രംഗവും പ്രതികൂലമായി പ്രതികരിക്കുന്നത് .

തുറമുഖത്ത് കണ്ടെയ്നർ എത്തി 24 മണിക്കൂറിനുള്ളിൽ ചരക്ക് അയക്കുന്ന പാർട്ടിയോ അയാളുടെ ഏജന്റുമാരോ കസ്റ്റംസിൽ ഫയൽ ചെയ്യേണ്ടതുണ്ടെന്നും അതല്ലെങ്കിൽ വലിയ പിഴയാണ് അടക്കേണ്ടി വരികയെന്നും മുംബൈ ആസ്ഥാനമായുള്ള സി & എഫ് (ക്ലിയറിംഗ്, ഫോർ‌വേഡിംഗ്) ഏജൻറ് പറയുന്നു.

ചരക്ക് തുറമുഖത്ത് എത്തിച്ചേർന്ന തീയതി മുതൽ ആദ്യത്തെ മൂന്ന് ദിവസത്തേക്ക് അധികൃതർ പ്രതിദിനം 5,000 രൂപ (70 ഡോളർ) പിഴയും തുടർന്നുള്ള ദിവസങ്ങളിൽ പ്രതിദിനം 10,000 രൂപയുമാണ് ഈടാക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചരക്ക് നീക്കം ചെയ്തില്ലെങ്കിൽ പിഴ ദശലക്ഷക്കണക്കിന് രൂപയാകുമെന്നും ഏജന്റ്മാർ ആശങ്കപ്പെടുന്നു.

ചൈനീസ് പുതുവത്സര അവധിക്കാലത്ത് ഇവിടുത്തെ ഓഫീസുകൾ അടച്ചതിനാൽ ഇറക്കുമതിക്കാർക്ക് അവരുടെ വിതരണക്കാരിൽ നിന്ന് രേഖകൾ ഹാജരാക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. വൈറസ് ബാധ മൂലം തുടർന്നുള്ള ദിവസങ്ങളിലും ഓഫീസുകൾ തുറക്കാൻ കഴിയാതെ വന്നതാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുവാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ആഗോള വിതരണ ശൃംഖലയെ മോശമായി ബാധിച്ചിരിക്കയാണ്. ഇത് വ്യോമ കപ്പൽ സേവനങ്ങളിൽ വലിയ തോതിലാണ് തടസ്സമുണ്ടാക്കിയിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ മേഖലയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

പാരസെറ്റമോൾ പോലുള്ള ദൈനംദിന ഉപയോഗത്തിന്റെ ലളിതമായ ഇനങ്ങളുടെ വിലയിലും വർദ്ധനവിന് കാരണമായേക്കാം; ചൈനയിലെ കപ്പൽ വിലക്ക് തുടരുകയാണെങ്കിൽ വാണിജ്യ വ്യവസായ രംഗത്തും ഫാർമസ്യൂട്ടിക്കൽ മേഖലയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കാണ് വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News