അമ്മയുടെ രഹസ്യബന്ധം നേരില്‍ കണ്ടു; ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

തന്റെ രഹസ്യബന്ധം പുറത്തറിയിക്കുമെന്ന ഭയത്തില്‍ ഒന്‍പതു വയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു. തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം ഗ്രാമത്തിലാണ് അമ്മയുടെ രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ ഒന്‍പതു വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഒന്‍പതുവയസുകാരന്‍ ഉറക്കം എഴുന്നേറ്റ് വന്നപ്പോള്‍ അമ്മയുടെയും കാമുകനായ 60 വയസ്സുകാരന്റെയും രഹസ്യബന്ധം നേരില്‍ കാണുകയായിരുന്നു. ഇതോടെ മകന്‍ ഒച്ചവെയ്ക്കുകയും ഇത് അച്ഛനോട് പറയുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്ത്രീ മകനെ തുണി കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ 30 വയസുകാരിയും കാമുകനും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധം നേരത്തെ ഭര്‍ത്താവ് അറിഞ്ഞിരുന്നു. തുടര്‍ന്ന് 60 വയസ്സുകാരനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാമുകനുമായി രഹസ്യമായി അടുപ്പം തുടര്‍ന്ന യുവതി മകന്റെ മരണം ഉറപ്പാക്കിയ ശേഷം അയല്‍ക്കാരെ വിളിച്ചുകൂട്ടുകയും മകന്‍ എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്തു.മകന് എന്തോ അസുഖമാണെന്നായിരുന്നു ഇവര്‍ അയല്‍ക്കാരെ ധരിപ്പിച്ചത്. അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഒമ്പതുവയസുകാരന്‍ മരിച്ചനിലയിലായിരുന്നു.

സംഭവമറിഞ്ഞത്തിയ പിതാവ് തുടക്കം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ കാമുകന്റെ പങ്കിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും ഇയാള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് നിഗമനമെന്നുമാണ് പൊലീസ് പറയുന്നത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News