ട്രംപ് ഇന്ത്യയിലെത്തി

അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി.

ഭാര്യ മെലാനിയയും ട്രംപിനൊപ്പമുണ്ട്. അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.

ഷോയ്ക്ക് ശേഷം മെലാനിയയുമൊത്ത് താജ്മഹല്‍ സന്ദര്‍ശിക്കും. താജ് കണ്ടശേഷം ദില്ലിയിലേക്ക്. പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയില്‍ രാത്രി താമസം. ഇതിനായി ഹോട്ടലിലെ 438 മുറിയും ഒഴിപ്പിച്ചു. തൊട്ടടുത്ത താജ് ഹോട്ടലിലും താമസക്കാരുണ്ടാകില്ല.

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ്. പിന്നീട് രാജ്ഘട്ട് സന്ദര്‍ശിക്കും. ഹൈദരാബാദ് ഹൗസില്‍ മോദിയുമൊത്ത് ഉഭയകക്ഷി ചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. പകല്‍ മൂന്നിന് ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച.

ഈ സമയം മെലാനിയ ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. രാത്രി ഏഴിന് രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്ന്. പത്തിന് മടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News