സ്വന്തമായൊരു വീടെന്ന സ്വപ്നങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍; ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായത് രണ്ടു ലക്ഷം വീടുകള്‍, പ്രഖ്യാപനം 29ന്: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക, ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തിനായി തുടങ്ങിയ ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകളാണ് പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തല ചായ്ക്കാന്‍ സ്വന്തമായി ഒരിടം സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളി നീക്കിയ ലക്ഷക്കണക്കിന് കുടുംബങ്ങള്‍. അവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നിലകൊണ്ടു, ലൈഫ് പദ്ധതിക്ക് രൂപം നല്‍കി.

ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഒന്നും രണ്ടുമല്ല, രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഈ മാസം 29 ന് നടക്കും.

ഇപ്പോഴും പലരും വീടിനായി കാത്തിരിക്കുന്നുണ്ട്. ഇതിനായി ലൈഫിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. അവര്‍ക്കും ലൈഫ് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കിടപ്പാടമില്ലാത്തവരെ ചേര്‍ത്തുനിര്‍ത്തിതല ചായ്ക്കാനൊരിടവും ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ വികസനനയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News