വി എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാടന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുഖ്യ ബിനാമിയായ ശാന്തിവിള രാജേന്ദ്രന്‍ വിദേശത്ത് ഇടപാട് നടത്തിയതിന്റെ രേഖ വിജിലന്‍സിന് ലഭിച്ചു. ശിവകുമാര്‍ ജനപ്രതിനിധിയായതിന് ശേഷം ശാന്തിവിള രാജേന്ദ്രന്‍ 13 വസ്തുക്കള്‍ വാങ്ങിക്കൂട്ടിതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു.
വിഎസ് ശിവകുമാറിന്റെയും കൂട്ടാളികളുടെയും വീടുകളില്‍ മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് റെയിഡിന്റെ വിശദാംശങ്ങളും സെര്‍ച്ച് റിപ്പോര്‍ട്ടുമാണ് അന്വേഷണസംഘം ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രധാനവും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുളളത്. ശിവകുമാറിന്റെ മുഖ്യ ബിനാമയെന്ന് സംശയിക്കുന്ന ശാന്തിവിള രാജേന്ദ്രന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 72 ലേഖകള്‍ ആണ് പിടിച്ചെടുത്തത്.
വിദേശത്ത് നടന്ന ചില ഇടപാടുകളുടെ രേഖകള്‍ ആണ് ഇവയില്‍ ചിലത്. ശിവകുമാര്‍ ജനപ്രതിനിധിയായതിന് ശേഷം ശാന്തിവിള രാജേന്ദ്രന്‍ 13 വസ്തുക്കള്‍ വാങ്ങിക്കൂട്ടിതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.ഒപ്പം പലര്‍ക്കും ശാന്തിവിള രാജേന്ദ്രന്‍ പണം പലിശക്ക് നല്‍കിയതിന്റെ തെളിവായി പ്രോമിസറി നോട്ടുകള്‍, ആറോളെ ബാങ്ക് പാസ്ബുക്കുകള്‍ എന്നീവയും പിടിച്ചെടുത്തിട്ടുണ്ട്.
മറ്റൊരു ബിനാമിയായ ബ്ലേഡ് ഹരിയുടെ വീട്ടില്‍ നിന്ന് 25 രേഖകള്‍ പിടികൂടിയിട്ടുണ്ട്. കാനാറ ബാങ്കിലെ രണ്ട് ലോക്കറുകളുടെ താക്കോലും അനുബന്ധ രേഖകളും പിടികൂടിയിട്ടുണ്ട്. ഡ്രൈവറായ ഷൈജുഹരന്റെ വീട്ടീല്‍ നിന്ന് 18 രേഖകള്‍ പിടികൂടി .
ശിവകുമാറിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് 50 രേഖകള്‍ ആണ് പിടികൂടിയത്.
വസ്തു പ്രമാണങ്ങള്‍, മക്കളുടെ വിസ രേഖകള്‍, വിദ്യാഭ്യാസ സംബന്ധമായ അനുബന്ധരേഖകള്‍ വിവരങ്ങള്‍ എന്നിവ പിടിച്ചെടുത്തു.ശിവകുമാറിന്റെ വീടിന് ലക്ഷ്വറി ടാക്‌സ് അടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ശിവകുമാറിന്റെയും ഭാര്യയുടെയും പേരിലുളള ബാങ്ക് ലോക്കര്‍ തുറക്കാനുളള അപേക്ഷ ബാങ്കിന് നല്‍കിയെന്നും സെര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.