ട്രംപിന്റെ ഇഷ്ടഭക്ഷണം ബീഫ്, പക്ഷെ…

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്റെ ഇഷ്ട ഭക്ഷണം ലഭിക്കില്ല. ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫാണ്. എന്നാല്‍ സന്ദര്‍ശനം നടത്തുന്ന ഗുജറാത്ത്, ദില്ലി, ആഗ്ര എന്നിവിടങ്ങളില്‍ ബീഫ് നിരോധിച്ചിട്ടുണ്ട്.

ചായ സല്‍ക്കാരത്തില്‍ സസ്യാഹാരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ഓറഞ്ച് അല്ലെങ്കില്‍ പേരക്ക ജ്യൂസ്, ഇളനീര്‍, ഗ്രീന്‍/ലെമണ്‍ ടീ, ബിസ്‌ക്കറ്റുകള്‍, ബദാം, കശുവണ്ടി, ആപ്രിക്കോട്ട്, ഈന്തപ്പഴം, ഖമാം, ബ്രൊക്കോളി-ചോളം സമൂസ, ആപ്പിള്‍ പൈ, കാജു കത്ലി, മുറിച്ച പഴങ്ങള്‍ എന്നിവയാണ് വിഭവങ്ങള്‍.

ദില്ലിയലാണ് ട്രംപിനും കുടുംബത്തിനും അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്. ജയ്പൂരില്‍ നിന്നാണ് സ്വര്‍ണ്ണത്തളികയും വെളളിപാത്രങ്ങളും എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News