സബര്‍മതി ആശ്രമം: അന്ന് ഒബാമ എഴുതിയും ഇന്ന് ട്രംപ് എഴുതിയതും

അഹമ്മദാബാദ്: സബര്‍മതി ആശ്രമത്തില്‍ ഗാന്ധിയെക്കുറിച്ച് ഒരു പരാമര്‍ശവും രേഖപ്പെടുത്താതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സാധാരണ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ഗാന്ധിജിയെക്കുറിച്ചും ഗാന്ധിയന്‍ ആദര്‍ശങ്ങളെക്കുറിച്ചുമാണ് സന്ദര്‍ശക രജിസ്റ്ററില്‍ എഴുതുന്നത്. എന്നാല്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കിയ തന്റെ സുഹൃത്ത് മോദിയ്ക്ക് നന്ദിയെന്നായിരുന്നു ട്രംപ് രജിസ്റ്ററില്‍ കുറിച്ചത്.

2015ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചപ്പോള്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാചകമായിരുന്നു കുറിച്ചത്.

‘ഗാന്ധിയുടെ മൂല്യങ്ങള്‍ ഇന്നും ഇന്ത്യയില്‍ അനശ്വരമാണ്. ലോകത്തിന് തന്നെ അത് വലിയ സമ്മാനമാണ്. എല്ലാ ആളുകളേയും രാജ്യത്തേയും പോലെ നമ്മളും ആ സ്നേഹത്തിന്റെ അന്തസത്തയിലായിരിക്കും നിലനില്‍ക്കുന്നത്.’ ഇതായിരുന്നു ഒബാമ കുറിച്ചത്.

അഹമ്മദാബാദില്‍ വന്നിറങ്ങിയ ട്രംപിന്റെ ആദ്യത്തെ സന്ദര്‍ശനസ്ഥലമായിരുന്നു സബര്‍മതി ആശ്രമം.

മഹാത്മാഗാന്ധി 12 വര്‍ഷം താമസിച്ച സ്ഥലമാണ് സബര്‍മതി. ദണ്ഡിയാത്ര ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here