സിഎഎ പ്രതിഷേധക്കാര്‍ക്കുനേരെ ദില്ലിയില്‍ ആസൂത്രിത ആക്രമണം: സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പത്തിടങ്ങളില്‍ നിരോധനാജ്ഞ

ന്യൂഡൽഹി: ഡൽഹിയിലെ ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.

24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘർഷമുണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു.

കല്ലേറുമുണ്ടായി. അക്രമത്തിൽ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. പ്രക്ഷോഭത്തിനിടെ ഒരാൾ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് തോക്കുമായി ഓടി.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഡൽഹി പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. അക്രമം വർധിച്ചതിനെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരെ വിളിപ്പിച്ചു.

സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും‌ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്ര മേഖലയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു.

ഇതേത്തുടർന്ന് പ്രദേശം സംഘർഷഭരിതമായിരുന്നു. ട്രംപിന്റെ സന്ദർശന സമയം അടുത്തിരിക്കെയുണ്ടായ സംഘർഷം ഭരണകൂടത്തെ ജാഗരൂകരാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News