കെഎഎസ് പരീക്ഷയുടെ ഔദ്യോഗിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പിഎസ്സി ശനിയാഴ്ച നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തസ്തികയിലേക്കുളള പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്സിയുടെ keralapsc.gov.in എന്ന വെബ്സൈറ്റിലെ DOWNLOADS > ANSWER KEY ലിങ്കില്‍നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒരുമാസത്തിനകം പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുമെന്ന് നേരത്തെ പിഎസ്സി അറിയിച്ചിരുന്നു. നാലുലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

രണ്ട് പേപ്പറുകളായിരുന്നു കെഎഎസ് പ്രാഥമിക പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. രണ്ടിനും പരമാവധി നൂറുവീതം മാര്‍ക്കാണുള്ളത്. കൂടുതല്‍ മാര്‍ക്ക് നേടുന്ന 5000ത്തിനും 6000ത്തിനും ഇടയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യപരീക്ഷയ്ക്ക് യോഗ്യത നേടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here