ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് മോദിയും ട്രംപും; അവര്‍ ഒന്നിച്ച ദിനം കരിദിനമായി: മുഖ്യമന്ത്രി

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് ട്രമ്പും മോദിയും ഇവർ ഒന്നിച്ച ദിനം കരിദിനമായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കൊല്ലത്ത് നടന്ന കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാത്ത് ഇസ്ലാമിയെ കുറിച്ചും എസ്.ഡി.പിഐയെ കുറിച്ചും പറയുമ്പോൾ പഴയ ന്യായാഥിപാ എന്തിനാണിത്ര പൊള്ളലെന്നും പിണറായി പേരെടുത്ത് പറയ‌ാതെ മുൻ ഹൈക്കാടതി ജഡ്ജിക്ക് മറുപടി നൽകി.

കർഷക പോരാട്ടത്തിന് വീണ്ടും ഒരുങ്ങാൻ ആഹ്വാനം ചെയ്ത് കൊല്ലത്ത് നടന്ന കേരള കർഷകസംഘം 26-ാം സംസ്ഥാന സമ്മേളനം സമാപിച്ചു.

ആഗോളീവൽക്കരണത്തിന്റെ പേരിൽ രാജ്യത്ത് കർഷകരെ കേന്ദ്ര സർക്കാർ ബലികൊടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി കൊല്ലത്ത് നടന്നുവന്ന സംസ്ഥാന സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചു. മുൻ ന്യായാഥിപൻ ജമാത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ജമാത്തെ കുറിച്ച് വാദിക്കുമ്പോൾ ഇരുന്ന കസേരയുടെ വലിപ്പത്തെ കുറിച്ചും ഓർക്കണം. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും കൃത്യമായി കാര്യങ്ങൾ പറയുന്നവരോടൊപ്പം നിൽക്കുകയും ചെയ്യുമെന്നും കേരളത്തിൽ സി.എ.എ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.

കെ.കെ രാഘേഷ് എം.പി.യെ സംസ്ഥാന പ്രസിഡന്റായും,കെ.എൻ ബാലഗോപാലിനെ സംസ്ഥാന സെക്രട്ടറിയായും ഗോപികോട്ടമുറിക്കലിനെ സംസ്ഥാന ട്രഷററായും,ബേബിജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കർഷകസംഘം സംസ്ഥാനകമ്മിറ്റി ഭാരവാഹികളെ ഐക്യകണ്ഠന തെരഞ്ഞെടുത്തു.

ഭാരവാഹികൾ ഉൾപ്പടെ 29 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയും 112 പേരുൾപ്പെട്ട സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here