ദില്ലിയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍: സീതാറാം യെച്ചൂരി

ദില്ലി: ദില്ലിയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വലിയ വിഭാഗം ഇന്ത്യക്കാരുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കണം. ആരും കിംവദന്തികള്‍ക്ക് ഇരയായി സംഘര്‍ഷങ്ങളിലേക്ക് നീങ്ങരുതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ബിജെപി നേതാവ് കപില്‍മിശ്രയും കൂട്ടരും ഡല്‍ഹിയില്‍ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്ന് സിപിഐ എം പറഞ്ഞു. വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കാനുള്ള അക്രമത്തെ ശക്തമായി അപലപിക്കുന്നെന്നും സിപിഐ എം ട്വീറ്റുചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധത്തിനുനേരെ സിഎഎ അനുകൂലികളുടെ ആസൂത്രിത ആക്രമണമാണ് ഉണ്ടായത്.

പൊലീസിന്റെ സംരക്ഷണയിലാണ് ഒരു വിഭാഗം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തിയത്. പക്ഷപാതപരമായ പ്രവര്‍ത്തനം അവസാനിപ്പിച്ച് അടിയന്തരമായി ആക്രമണം തടയാന്‍ പൊലീസ് തയായാകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here