
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം തുടരുകയാണെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.
പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചാണ് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നതെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘപരിവാര്‍ ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പൊലീസിന്റെ അറിവോടെ, ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ഇവര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നത്.
സംഘര്‍ഷ സ്ഥലത്ത് നിന്ന് റോയിട്ടേഴ്സ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
അതേസമയം, സംഘര്‍ഷത്തില്‍ ഒരാള്‍കൂടി മരിച്ചതായും ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാളാണ് മരിച്ചത്. ഇതോടെ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ മരണം നാലായി.
ജഫ്രാബാദിനടുത്തുള്ള മോജ്പൂരിലും ഭജന്‍പുരയിലുമാണ് സംഘര്‍ഷം രൂക്ഷമായത്. അഴിഞ്ഞാടിയ സംഘപരിവാര്‍ ഗുണ്ടകള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടര്‍ന്നു. നിരവധി വീടുകളും കടകളും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ദില്ലിയില്‍ എട്ട് കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുതകര്‍മ സേനയെയും വിന്യസിച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ജന്‍പഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകള്‍ കൂടി അടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here