പബ്ബുകളും ബ്രൂവറികളും ഇല്ല; ഡ്രൈ ഡേയ്ക്ക് മാറ്റമില്ല; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ മദ്യനയത്തെക്കാള്‍ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചത്.

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്. അബ്കാരി ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങള്‍.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. ഡിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വര്‍ദ്ധനവ് ഉണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News