സംഘര്‍ഷം തുടരുന്നു; ദില്ലി അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന

ദില്ലി: ദില്ലിയിലെ ആക്രമണസംഭവങ്ങള്‍നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

പുറത്ത് നിന്ന് നിരവധി പേര്‍ വന്ന് അക്രമം അഴിച്ചുവിടുന്നതായി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. അതു തടയാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്നും പുറത്ത് നിന്ന് വരുന്നവരെ തടയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

അടിയന്തരമായി പൊലീസിനോട് ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്നും പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ഒരു നടപടിയും കൃത്യമായി പൊലീസിന് എടുക്കാനാകുന്നില്ല. പൊലീസ് പലപ്പോഴും നിഷ്‌ക്രിയമായ അവസ്ഥയിലാണ്. മുകളില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ മരിച്ചവര്‍ ആരായാലും അവര്‍ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനിന്ന് സമാധാനം പുനഃസ്ഥാപിക്കണം. ഒരുമിച്ച് ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News