ദില്ലിയിൽ കലാപം പുകയുന്നു; 2 പേർക്ക്‌ വെടിയേറ്റു; 24 വരെ നിരോധനാജ്‌ഞ

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക്‌ നേരെയുണ്ടായ അക്രമങ്ങളെ തുടർന്നുള്ള സംഘർഷം ഒഴിവാക്കാൻ വടക്കൻ ദില്ലിയിൽ മാർച്ച്‌ 24 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അക്രമത്തിനിടെ രണ്ട് പേർക്ക്‌ വെടിയേറ്റു.ഇവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7 പേരുടെ മരണത്തെ തുടർന്ന്‌ കലാപം കൂടതൽ സ്‌ഥലങ്ങളിലേക്ക്‌ വ്യാപിക്കുകയാണ്‌. ദയാൽപുരിൽ സംഘർഷം രൂക്ഷമായിരിക്കുയാണ്‌. മൗജ്‌പൂരിലും ബ്രഹ്‌മപുരിയിലും കലാപാന്തരീക്ഷം തന്നെയാണ്‌. ഗോപാൽപുരിയിൽ ദേശീയപതാകയുമായി എത്തിയവരാണ്‌ കടകൾക്ക്‌ തീയിട്ടത്‌.

ഡൽഹിയിലെ കലാപസമാനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയാണ് ഹർജി നൽകിയത്. ഇത് നാളത്തെ കേസുകളിൽ പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു.

കേന്ദ്രഅഭ്യന്തരമന്ത്രി അമിത്‌ ഷാ വിളിച്ചുചേർത്ത യോഗം അവസാനിച്ചു.യോഗത്തിൽ രാഷ്‌ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു.

ദില്ലിയിൽ അക്രമത്തിനിടെ രണ്ട് പേർ വെടിയേറ്റ് ആശുപത്രിയിൽ. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here