ഇന്ത്യ അമേരിക്കയുടെ കാലില്‍വീഴുന്ന രാജ്യമായി മാറി; ചേരിചേരാ നയത്തിനു പ്രസക്തിയുള്ളതായി ബിജെപി കരുതുന്നില്ല: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ത്യ അമേരിക്കയുടെ കാലില്‍വീഴുന്ന രാജ്യമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേരിചേരാനയത്തിനു പ്രസക്തിയുള്ളതായി ബി.ജെ.പി കരുതുന്നില്ല.

അന്താരാഷ്ട്ര കരാറുകളിലൂടെ അമേരിക്കയുമായി സംഖ്യം ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം സംഘടിപ്പിച്ച ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സി.പി.ഐ.എം ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാന തലത്തിലുള്‍പ്പെടെ താഴെ തലതട്ടിലും പ്രവര്‍ത്തിക്കുന്ന 450 നേതാക്കളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

അന്താരാഷ്ട്രകരാറുകളിലൂടെ ഇന്ത്യ അമേരിക്കയുമായി സഖ്യം ഊട്ടിയുരപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ചേരി ചേരാ നയത്തിന് ബി.ജെ.പി പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി

കേര്‍പറേറ്റുകളെ സംരക്ഷിക്കുന്ന നയമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. അതു തന്നെയാണ് ബി.ജെ.പി ഗവണ്‍മെന്റും പിന്തുടരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ചുവപ്പുനാട നിലനില്‍ക്കുന്നുണ്ട്.

അത് അവസാനിപ്പിക്കണമെന്നും. ആയിരം പേരില്‍ അഞ്ചുപേര്‍ക്ക് പ്രതിവര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ ജോലി ലഭ്യമാക്കണമെന്നും. ശേഷിക്കുന്ന പദ്ധതികള്‍ എത്രയും പെട്ടെന്ന് ചെയ്തു തീര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here