വ്യവസായ വകുപ്പിന്റെ കെ സ്വിഫ്റ്റ് പദ്ധതി ജനപ്രിയമാകുന്നു

പത്തനംതിട്ട: വ്യവസായ വകുപ്പിന്റെ കെ സ്വിഫ്റ്റ് പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തടസ്സമില്ലാതെ ആരംഭിക്കാന്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കെ-സ്വിഫ്റ്റ് പദ്ധതി. വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ തന്നെ അനുമതി എത്തുമെന്നതാണ് പദ്ധതിയെ വ്യത്യസ്തമാക്കി മാറ്റുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ കയറിയിറങ്ങി ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിലൂടെ സംരഭങ്ങള്‍ തുടങ്ങാന്‍ വൈകുന്നവരെ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് കെ ഷിഫ്റ്റ് എന്ന എക ജാലക സംവിധാനം. 14 വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട 29 അനുമതികളും ലൈസന്‍സുകളും ഈ വെബ്സൈറ്റ് വഴി എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്ന് ഈ സംവിധാന രീതി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ വ്യവസായകര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമായി പദ്ധതി മാറി കഴിഞ്ഞുവെന്ന് ജില്ലാ വ്യവാസയ കേന്ദ്രങ്ങള്‍ വ്യ്ക്തമാക്കുന്നു

അതേസമയം ഏക ജാലക സംവിധാനത്തിലൂടെ നല്‍കുന്ന അപേക്ഷയില്‍ അനുമതി വൈകിപിച്ചാല്‍ അവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നതിനാല്‍ പദ്ധതിയെ ഉദ്യോഗസ്ഥരും ഗൗരവമായാണ് കാണുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കെ- ഷിഫ്റ്റിന്റെ ഭാഗമായി പ്രത്യേക സെല്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ അപേക്ഷകളുടെ പുരോഗതി വിലയിരുത്തി മുന്നോട്ടു പോകാനും വ്യവസായകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ സഹായകരമകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News