വയനാട് കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്

കല്‍പ്പറ്റ: വയനാട് കലടക്ര്‍ ഡോ. അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ആരാണ് കല്ലേറ് നടത്തിയതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം.

കല്‍പറ്റ കെഎസ്ആര്‍ടിസി ഗാരേജിന് സമീപമുള്ള ഔദ്യോഗിക വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ വീടിന്റെ തിണ്ണയില്‍ പാകിയിരുന്ന ടൈലുകള്‍ തകര്‍ന്നു.

സംഭവം നടക്കുമ്പോള്‍ കളക്ടര്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News