പണം നഷ്ടമാകുമെന്ന് ആശങ്ക;ബാങ്കുകളില്‍ നിന്നും കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു

തമിഴ്‌നാട്ടിലെ ബാങ്കുകളില്‍ മൂന്ന് ദിവസത്തിനിടെ പിന്‍വലിച്ചത് നാല് കോടി രൂപ. സംസ്ഥാനത്തെ നാഗപട്ടണം ജില്ലയിലെ മുസ്ലിം സമുദായത്തില്‍പ്പെട്ട നൂറോളം വരുന്നവരാണ് ബാങ്കുകളില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്നതോടെ തങ്ങളുടെ പണം നഷ്ടമാകുമെന്ന് ഭയന്നാണ് നീക്കം. തെരിഴണ്ടൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അധികൃതരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പ്രചരിച്ചത്. ഇതോടെ പണം പിന്‍വലിക്കരുതെന്ന് ബാങ്ക് അധികൃതര്‍ നിക്ഷേപകരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News