വെടിയുണ്ട: അന്വേഷണം തീവ്രവാദ സംഘടനകളിലേക്ക്

കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയ 14 വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ ഊര്‍ജിതമാക്കി. വെടിയുണ്ടകളുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ലെങ്കിലും നിരീക്ഷണ ക്യാമറകളില്‍ നിന്നു ചില സൂചനകള്‍ ലഭിച്ചതായാണു വിവരം. എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മടങ്ങി. കേസ് ഏറ്റെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇവര്‍ അറിയിച്ചു. ഇതിനിടെ, പരമാവധി ഒരാഴ്ച മുന്‍പാകണം ഈ വെടിയുണ്ടകള്‍ ഉപേക്ഷിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here