ഹുസ്‌നി മുബാറക്ക് അന്തരിച്ചു

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു. 91 വയസായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഹുസ്‌നി മുബാറക്ക് അന്തരിച്ചത്.

2011ല്‍ പട്ടാളഭരണത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ഹുസ്നി മുബാറക് രണ്ടു വര്‍ഷം മുന്‍പാണ് ജയില്‍ മോചിതനായത്. രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് മുബാറക് സ്ഥാനഭ്രഷ്ടനായത്. തുടര്‍ന്ന് കൂട്ടക്കൊലക്കേസില്‍ പ്രതി ചേര്‍ത്താണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്.

അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മുബാറക് വിചരാണ നേരിട്ടത്. തുടര്‍ന്ന് ഈജിപ്ത് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ആറുവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017ലാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.

തെളിവ് ഹാജരാക്കാന്‍ എതിര്‍ഭാഗത്തിന് സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് കോടതി ഇദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. രാജ്യത്ത് തുടര്‍ച്ചയായി 30 വര്‍ഷം ഭരിച്ച നേതാവാണ് ഹൊസ്നി മുബാറക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here