ദില്ലി കലാപം: മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; എൻഡിടിവി മാധ്യമപ്രവർത്തകർക്കുനേരെ സംഘ്‌പരിവാർ ആക്രമണം

ന്യൂഡൽഹി: കലാപം വ്യാപിച്ച ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം. ഒരു മാധ്യമപ്രവർത്തകന്‌ വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്‌.

ജെ കെ 24 ന്യൂസ്‌ ചാനൽ റിപ്പോർട്ടർക്കാണ്‌ വെടിയേറ്റത്‌. മൗജ്‌പൂരിലായിരുന്നു സംഭവം. നാല്‌ എൻഡിടിവി മാധ്യമപ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്‌.

അവരിന്ദ്‌ ഗുണശേഖർ, സൗരഭ്‌ ശുക്ല, മരിയം അലവി, ശ്രീനിവാസൻ ജെയിൻ എന്നീ മാധ്യമപ്രവർത്തകർക്കാണ്‌ പരിക്കേറ്റത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here