ആസൂത്രിത കലാപത്തിനെതിരെ ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാര്‍ച്ച്

രണ്ട് ദിവസമായി ദില്ലിയില്‍ ആരംഭിച്ച ആസൂത്രിത സംഘപരിവാര്‍ ആക്രമണത്തിനും കലാപത്തിനുമെതിരെ ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ കൂറ്റന്‍ മാര്‍ച്ച്.

ഗംഗാ ദന്‍ബദില്‍ നിന്നും സബര്‍മതി ദാബയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെ ആസൂത്രിതമായ സംഘപരിവാര്‍ ആക്രമണത്തില്‍ പത്തുപേരാണ് കൊല്ലപ്പെട്ടത് നൂറുകണക്കിന് ആളുകള്‍ മാരകമായി പരുക്കേറ്റ് ആശുപത്രികളിലാണ്.

രാജ്യ തലസ്ഥാനം കത്തുമ്പോഴും കലാപകാരികള്‍ക്ക് കാവലൊരുക്കുന്ന നിലപാടാണ് ദില്ലി പൊലീസ് സ്വീകരിക്കുന്നത്.

അക്രമം അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ അയക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് അമിത് ഷായുടെ പ്രതികരണം.

മണിക്കൂറുകള്‍ കഴിയുംതോറും കലാപം കൂടുതല്‍ കൂടുതല്‍ രൂക്ഷമാവുന്ന സാഹചര്യത്തിലും ആഭ്യന്തര മന്ത്രിയും പൊലീസും നിഷ്‌ക്രിയരായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News