രാത്രിവൈകിയും ഡല്‍ഹിയില്‍ സംഘപരിവാര്‍ ക്രിമിനല്‍സംഘം അഴിഞ്ഞാടുന്നു; നിഷ്ക്രിയരായി പൊലീസ്

ന്യൂഡല്‍ഹി: രാത്രിവൈകിയും ഡല്‍ഹിയില്‍ സംഘപരിവാര്‍ ക്രിമിനല്‍സംഘം അഴിഞ്ഞാടുന്നു. നിഷ്‌ക്രിയമായി നില്‍ക്കുന്ന പൊലീസിന്റെയും സേനയുടെയും ബാരിക്കേഡുകള്‍ അക്രമികള്‍ കൈവശപ്പെടുത്തി റോഡ് ഗതാഗതം തടയുകയാണ്.

വാഹനങ്ങളില്‍ വരുന്നവരോട് മതവും പേരും ചോദിച്ചശേഷം ജയ്ശ്രീറാം വിളിക്കുന്നവരെ മാത്രമാണ് കടത്തിവിടുന്നത്. മറ്റുള്ളവരെ അക്രമിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു.

കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് കലാപം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. അക്രമിസംഘം ആയുധങ്ങളുമേന്തി അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്‌.

പൊലീസിന്റെ മുന്‍പില്‍ വെച്ചാണ് ജഫ്രിബാദിലെ മുസ്ലീം പള്ളിക്ക് സംഘപരിവാര്‍ തീയിട്ടത്. അനവധി വാഹനങ്ങളും കടകളും വീടുകളും അക്രമികള്‍ നശിപ്പിച്ചു.

മരണസംഖ്യ പത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറ് കടന്നു. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here