ദില്ലിയില്‍ വ്യാപക അക്രമം; അര്‍ധരാത്രിയിലും ഹർജി പരിഗണിച്ച് ദില്ലി ഹൈക്കോടതി; മരണസംഖ്യ 14 ആയി

ദില്ലിയില്‍ അര്‍ധരാത്രിയിലും വ്യാപക അക്രമം; മരണസംഖ്യ 14 ആയി. രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ദില്ലി ഹൈക്കോടതി.

ദില്ലിയിലെമ്പാടും കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ദില്ലി പൊലീസിന് കർശന നിർദേശം നൽകി.

രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയന്‍റ് കമ്മീഷണർ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ദില്ലി സർക്കാരിന് വേണ്ടി ഹാജരായത് സർക്കാർ അഭിഭാഷകനായ സഞ്ജയ് ഘോസാണ്.
അതേസമയം, ദില്ലിയിൽ ഇപ്പോഴും പല ആശുപത്രികളിലായി പരിക്കേറ്റവരെത്രയെന്നോ, അവരുടെ സ്ഥിതിയെന്നോ ഒരു കണക്കും ദില്ലി പൊലീസിന്‍റെ പക്കലില്ല. മെഡിക്കൽ/ പൊലീസ് കണട്രോൾ റൂമുകളിൽ നിന്ന് വിവരങ്ങളെടുത്ത് തുടങ്ങാൻ കോടതി നിർദ്ദേശം നൽകി. ഇന്ന് ഉച്ചയോടെ തന്നെ തൽസ്ഥിതി റിപ്പോർട്ട് ഉറപ്പാക്കണമെന്നും കോടതി പൊലീസിന് നിർദേശം നൽകി.

അതേസമയം, വിവരശേഖരണം നടത്തി വരികയാണെന്ന്, മുതിർന്ന പൊലീസുദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ ആ വിവരങ്ങളടക്കം തൽസ്ഥിതി റിപ്പോർട്ടും, അടക്കം ഉച്ചയോടെ സമർപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് 2.30-യ്ക്ക് ഈ ഹർജി പരിഗണിക്കുമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News