ചൂട് ഉയരുന്നു; പക്ഷി മൃഗാദികൾക്കായി അന്തരീക്ഷത്തെയാകെ തണുപ്പിച്ച് തിരുവനന്തപുരം മൃഗശാല

കത്തുന്ന സൂര്യൻ, ആ ചൂടിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്ന പക്ഷി മൃഗാദികൾ. ഇത് ഏതൊരു മൃഗശാലയിലെയും സ്ഥിരം കാഴ്ചയാണ്. എന്നാൽ തിരുവനന്തപുരം മൃഗശാലയിലെ കാഴ്ചകൾ വ്യത്യസ്തമാണ്. ഇവിടെ, അന്തരീക്ഷത്തെയാകെ തണുപ്പിക്കുകയാണ് അന്തയവാസികൾക്കായി.

നീലക്കാളയുടെ കൂട്ടിലെക്കെത്തിയാൽ സ്പ്രിങ്ക്ളറിൽ നിന്നുള്ള വെള്ളത്തിൽ ശരീരം തണുപ്പിക്കുന്നതാണ് കാണാൻ സാധിക്കുക. ഇവയുടെ കൂടുകളിൽ തണുപ്പ് നിലനിർത്താനായി കുറഞ്ഞത് മൂന്ന് തവണയെങ്കിലും സ്പ്രിങ്ക്ളർ പ്രവർത്തിപ്പിക്കും. ഒപ്പം ചെറിയ കുളവുമുണ്ട്. കടുവയുടെ കൂടുകളിൽ ഷവറാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ നിശ്ചിത ഇടവേളകളിൽ ശരീരം തണുപ്പിക്കാൻ ഓസുപയോഗിച്ച് വെള്ളമൊഴിച്ചു കൊടുക്കും. ഇടയ്ക്ക് കൂടുകളിലെ ചെറിയ പൂളിലാകും വിശ്രമം.

ഇത്തവണ ചൂട് ഓരോ ദിവസവും ചൂട് കൂടുന്ന സാഹചര്യത്തിലാണ് തണുപ്പിക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചതെന്ന് മൃഗശാലാ സൂപ്രണ്ട് പി.വി അനിൽകുമാർ പറഞ്ഞു.

ഓട്ടകപക്ഷിക്ക് ഓല മേഞ്ഞ കൂട്, കാണ്ടാമൃഗം, മ്ലാവ് എന്നിവയ്ക്ക് കുളങ്ങൾക്ക് പുറമെ ചെളിക്കുളവും ഒരുക്കിയിട്ടുണ്ട്. ഹിപ്പോയും വെള്ളത്തിൽ മുങ്ങി കിടക്കുന്ന കാഴ്ച ചൂടിന്റെ കാഠിന്യം വിളിച്ചോതുന്നതാണ്. പാമ്പുകളുടെ കൂടുകളിലും കൂടുതൽ ശീതികരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

മൃഗങ്ങളുടെ ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ പഴങ്ങൾ കൂടുതലായി നൽകുന്നുണ്ട്. തണ്ണി മത്തൻ ഉൾപ്പെടെയുള്ള പഴവർഗങ്ങൾ ഐസ് കട്ടകളാക്കിയാണ് ഹിമ കരടികൾക്ക് നൽകുന്നത്. പക്ഷികൾക്ക് വെള്ളത്തിൽ വൈറ്റമിൻസും മിനറൽസും ചേർത്താണ് നൽകുന്നത്.

ഓരോ പക്ഷിയുടെയും മൃഗത്തിന്റെയും കാര്യത്തിൽ അത്രത്തോളം ശ്രദ്ധയാണ് മൃഗശാല അധികൃതർ പുലർത്തുന്നത് എന്നത് കാഴ്ചകളിൽ നിന്നും വ്യക്ത്യം. ക്കുകയാണ് അന്തയവാസികൾക്കായി.

നീലക്കാളയുടെ കൂട്ടിലെക്കെത്തിയാൽ സ്പ്രിങ്ക്ളറിൽ നിന്നുള്ള വെള്ളത്തിൽ ശരീരം തണുപ്പിക്കുന്നതാണ് കാണാൻ സാധിക്കുക. ഇവയുടെ കൂടുകളിൽ തണുപ്പ് നിലനിർത്താനായി കുറഞ്ഞത് മൂന്ന് തവണയെങ്കിലും സ്പ്രിങ്ക്ളർ പ്രവർത്തിപ്പിക്കും.ഒപ്പം ചെറിയ കുളവുമുണ്ട്. കടുവയുടെ കൂടുകളിൽ ഷവറാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ നിശ്ചിത ഇടവേളകളിൽ ശരീരം തണുപ്പിക്കാൻ ഓസുപയോഗിച്ച് വെള്ളമൊഴിച്ചു കൊടുക്കും. ഇടയ്ക്ക് കൂടുകളിലെ ചെറിയ പൂളിലാകും വിശ്രമം.

ഇത്തവണ ചൂട് ഓരോ ദിവസവും ചൂട് കൂടുന്ന സാഹചര്യത്തിലാണ് തണുപ്പിക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചതെന്ന് മൃഗശാലാ സൂപ്രണ്ട് പി.വി അനിൽകുമാർ പറഞ്ഞു.

ഓട്ടകപക്ഷിക്ക് ഓല മേഞ്ഞ കൂട്, കാണ്ടാമൃഗം, മ്ലാവ് എന്നിവയ്ക്ക് കുളങ്ങൾക്ക് പുറമെ ചെളിക്കുളവും ഒരുക്കിയിട്ടുണ്ട്. ഹിപ്പോയും വെള്ളത്തിൽ മുങ്ങി കിടക്കുന്ന കാഴ്ച ചൂടിന്റെ കാഠിന്യം വിളിച്ചോതുന്നതാണ്. പാമ്പുകളുടെ കൂടുകളിലും കൂടുതൽ ശീതികരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

മൃഗങ്ങളുടെ ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ പഴങ്ങൾ കൂടുതലായി നൽകുന്നുണ്ട്. തണ്ണി മത്തൻ ഉൾപ്പെടെയുള്ള പഴവർഗങ്ങൾ ഐസ് കട്ടകളാക്കിയാണ് ഹിമ കരടികൾക്ക് നൽകുന്നത്. പക്ഷികൾക്ക് വെള്ളത്തിൽ വൈറ്റമിൻസും മിനറൽസും ചേർത്താണ് നൽകുന്നത്.

ഓരോ പക്ഷിയുടെയും മൃഗത്തിന്റെയും കാര്യത്തിൽ അത്രത്തോളം ശ്രദ്ധയാണ് മൃഗശാല അധികൃതർ പുലർത്തുന്നത് എന്നത് കാഴ്ചകളിൽ നിന്നും വ്യക്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News