വേനല്‍ച്ചൂട് കനത്തു; കൊച്ചിക്കാരുടെ ദാഹമകറ്റാന്‍ കുടംകലക്കി

വേനല്‍ച്ചൂട് കനത്തതോടെ വ‍ഴിയോരങ്ങളിലെ ശീതളപാനീയ കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. ഇത്തവണ കൊച്ചിക്കാര്‍ക്ക് ദാഹമകറ്റാന്‍ ഒരു പുതിയ ശീതളപാനീയം എത്തിക്ക‍ഴിഞ്ഞു.

കുടംകലക്കി എന്നാണ് ഈ വ്യത്യസ്ത രുചിക്കൂട്ടിന്‍റെ പേര്. ചക്കരപ്പറമ്പിലെ മനുവിന്‍റെ യാമീസ് ജ്യൂസ് കടയിലെത്തിയാല്‍ സ്വയമ്പകം കുടംകലക്കി കുടിച്ച് ദാഹമകറ്റാം.

ഇതാണ് കുടംകലക്കി. ദാഹിച്ചുവലഞ്ഞുവരുമ്പോള്‍ കുടത്തില്‍ നിറച്ചുകിട്ടുന്ന ശീതളമായ പാനീയക്കൂട്ട്. ചക്കരപ്പറമ്പിലെ വ‍ഴിയോരക്കച്ചവടം നടത്തുന്ന എരൂര്‍ സ്വദേശിയായ മനു ബാബു തന്നെയാണ് ഈ ശീതളപാനീയം ഉണ്ടാക്കിയെടുത്തതും. ആര്‍ക്കും ധൈര്യമായി തന്‍റെ കുടംകലക്കി പരീക്ഷിക്കാമെന്ന് മനു.

കുടംകലക്കി ഹിറ്റായതോടെ ആളുകളുടെ തിരക്കും കൂടി. ഇപ്പോള്‍ സ്ഥിരമായി കുടിക്കാനെത്തുന്നവരും ധാരാളം.

മായം കലരാത്ത ചേരുവകള്‍ കലര്‍ന്ന പാനീയം നല്ല മണ്‍കുടത്തില്‍ കിട്ടുമ്പോള്‍ ശരീരം മാത്രമല്ല, മനസ്സും തണുപ്പിച്ച് മടങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News