ചാല കമ്പോളത്തിന് ഇനി പുതിയ മുഖം

തിരുവനന്തപുരം ചാല കമ്പോളത്തിന് പുതിയ മുഖം നൽകി സംസ്ഥാന സർക്കാർ. പത്ത് കോടി രൂപ ചിലവിൽ ടൂറിസം വകുപ്പാണ് ചാല കമ്പോളത്തെ പൈതൃകത്തെരുവായി നവീകരിക്കുന്നത്. ഒന്നാംഘട്ടവികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

കോ‍ഴിക്കോട്ടെ മിഠായി തെരുവിന്‍റെ മാതൃകയിലാണ് ചാലകമ്പോളത്തിന്‍റെ ഒന്നാഘട്ട നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്.നവീകരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ 233 പച്ചക്കറി കടകളാണ് സർക്കാർ നിർമ്മിച്ചത്.ചാല കമ്പോളം പുനരുദ്ധരിക്കുന്നതോടെ തിരുവിതാംകൂറിന്‍റെ ചരിത്രം കൂടിയാണ് മുഖം മിനുക്കുന്നത്.

കി‍ഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള പൈതൃകതെരുവിന്‍റെ രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച്കൊണ്ട് പറഞ്ഞു.

പത്ത് കോടി രൂപ ചിലവിൽ ടൂറിസം വകുപ്പാണ് ചാല കമ്പോളത്തെ പൈതൃകത്തെരുവായി നവീകരിക്കുന്നത്.രണ്ട്കോടി രൂപ മാത്രമെ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായിട്ടുള്ളു.

ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്‍റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്രമതിലുകൾ, മേൽക്കൂരയോടു കൂടിയ നടപ്പാത, വിശ്രമബെഞ്ചുകൾ, പ്രവേശന കവാടങ്ങൾ, അമിനിറ്റി സെന്‍റർ ആര്യശാല ജംഗ്ഷനിൽ ചാല കമ്പോളം നിർമ്മിച്ച തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസിന്‍റെ പ്രതിമ തുടങ്ങി പരമ്പരാഗത ഭംഗി നിലനിർത്തിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങളും സൗന്ദര്യവത്കരണവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News