കുളത്തൂപ്പുഴ; പ്രതികളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു

കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. പ്രദേശവാസികളായ വര്‍ക്കോ ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർക്കോ പ്രത്യേക അന്വേഷണസംഘത്തിന്റെ “9497904600” എന്ന നമ്പറിലേക്ക് രഹസ്യമായി വിവരങ്ങൾ കൈ മാറാം.

വെടിയുണ്ട കണ്ട 22ാം തീയതിമുതൽ നടക്കുന്ന അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്താൻ പൊതുജനങളിൽ നിന്നുള്ള വിവരങൾ ശേഖരിക്കാൻ “9497904600” എന്ന മൊബൈൽനമ്പർ പുറത്തു വിട്ടത് ഈ നമ്പറിലേക്ക് രഹസ്യമായി വിവരങൾ കൈമാറാം.

ഈ നമ്പറിൽ വിളിച്ചറിയിക്കുകയൊ വാട്ട്സാപ്പിലൂടെയൊ എസ്.എം.എസായൊ വിവരങൾ നൽകാം.എ.റ്റി.എസ് തലവൻ അനിൽജോൺകുരുവിള ഇന്നലേയും കുളത്തുപുഴയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

അതേ സമയംകുളത്തുപ്പുഴയിൽ പാക്ക് നിർമ്മിത വെടിയുണ്ട കണ്ടെത്തിയ മുപ്പതടിപ്പാലത്തിനു സമീപത്തെ വനമേഖലയിൽ പോലീസ് വീണ്ടും തെരച്ചിൽ നടത്തി.ബോംബ് സ്ക്വാഡും, ഫോറൻസിക്ക് വിദഗ്ദ്ധരേയും ഉൾപ്പെടുത്തിയായിരുന്നു പരിശോധന.

സ്ഫോടക വസ്തു കണ്ടെത്തുന്ന ഡോഗ് സ്ക്വാഡും തെരച്ചിലിൽ പങ്കെടുത്തു.അതേ സമയം ഇതിനോടകം 100 ലധികം പേരിൽ നിന്ന് പോലീസ് വിവരങൾ ശേഖരിച്ചു.മുപ്പതടിപ്പാലത്തെ കോഴി ഫാമിലെ സിസിടിവി ദൃശ്യങളും പരിശോധിച്ചു.

വെടിയുണ്ട കണ്ടതിനു സമീപത്തെ വനമേഖലയിലെ ആൾപാർപ്പുള്ള,കടമാൻ കോട്,
ചീനിക്കാല,കുഴവിയോട്,ചണ്ണപേട്ട,ഉൾപ്പടെ പോലീസ് നിരീക്ഷണത്തിലാണ്.തിരുവനന്തപുരം ഡിവിഷനിലെ ശങ്കിലി വനവും തെന്മല ഡിവിഷനിലെ ശെന്തുരുണി സംരക്ഷിത വനവും മുപ്പതടി പാലത്തിൽ നിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിലാണ്. വിധ്വംസ ശക്തികൾക്ക് ഈ ഘോര വനങളെ ഒളിത്താവളമാക്കാനുള്ള സാധ്യതയുള്ളതിനാൽ വനവകുപ്പധികൃതരും ജാഗ്രത പാലിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News