കലാപത്തിന്റെ ഉത്തരവാദിത്വം ദില്ലി പൊലീസിനും അമിത് ഷായ്ക്കും; കേന്ദ്രം തുടരുന്നത് കുറ്റകരമായ അനാസ്ഥ: ബൃന്ദാ കാരാട്ട്

ദില്ലി കലാപം ആക്രമണത്തിനിരയായവരെ ബൃന്ദാ കാരാട്ട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഗുരുതേജാ ബഹദൂര്‍ ആശുപത്രിയിലെത്തിയാണ് ബൃന്ദാകാരാട്ട് ആക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ചു.

മൂന്ന് ദിവസമായി തുടരുന്ന ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കും പ്രദേശത്ത് കലാപകാരികള്‍ ആക്രമണമഴിച്ചുവിട്ടു ഈ ആക്രമണത്തിന് ഇരയായ മൂന്ന് പേരും ആശുപത്രിയിലുണ്ടായിരുന്നു.

ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ദില്ലി പൊലീയിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണെന്നും.

കലാപങ്ങള്‍ ഇത്രമേല്‍ കലുഷിതമായിട്ടും കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്ന നിസ്സംഗത കുറ്റകരമാണെന്നും ബൃന്ദാ കാരാട്ട് ആരോപിച്ചു.

സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറി എം തിവാരി, അനുരാഗ് സക്‌സേന തുടങ്ങയി നേതാക്കളും ബൃന്ദാകാരാട്ടിനൊപ്പം ആശുപത്രിയിലെത്തി ആക്രമണത്തിനിരയായവരെ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News