ദില്ലിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനം; കേന്ദ്രവും ദില്ലി പൊലീസും നോക്കുകുത്തി; വര്‍ഗീയ ദ്രുവീകരണ ശ്രമത്തിനെതിരെ സമാധാന റാലി സംഘടിപ്പിക്കും: സിപിഐഎം

ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ സമാനമായ രീതിയിലാണ്‌ രാജ്യ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്.‌

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ്‌ കാഴ്‌ച്ചക്കാരാവുകയോ, അക്രമികള്‍ക്കൊപ്പം ചേരുകയോ ഉണ്ടായെന്ന പരാതി വ്യാപകമാണ്‌.

മുഖം നോക്കാതെ അക്രമം അടിച്ചമര്‍ത്തുകയെന്നതാണ്‌ പൊലീസില്‍ നിന്നും, ഭരണ സംവിധാനങ്ങളില്‍ നിന്നും രാജ്യവും ജനങ്ങളും പ്രതീക്ഷിക്കുന്നത്‌.

കലാപത്തിന്‌ ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാവ്‌ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാനും കഴിയണം.

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ രാജ്യമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കാനാണ്‌ കേന്ദ്രസര്‍ക്കാരും പൊലീസും നീതിന്യായ സംവിധാനങ്ങളും ശ്രമിയ്‌ക്കേണ്ടതെന്നും സിപിഐ(എം) പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി‌.

കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ എല്ലാ പാർട്ടി പ്രവർത്തകർ ലോക്കൽ അടിസ്ഥാനത്തിൽ മതനിരപേക്ഷ റാലികൾ സംഘടിപ്പിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here