ദില്ലി കലാപം; ഹിന്ദുവാണോ രക്ഷപ്പെട്ടു, മാധ്യമപ്രവര്‍ത്തകന്‍ നേരിട്ടത്

കലാപം പടരുന്ന ഡല്‍ഹിയില്‍ ആക്രമികള്‍ ലക്ഷ്യമിട്ടത് മാധ്യമപ്രവര്‍ത്തകരെ കൂടിയാണ്. ഇന്നലെ എന്‍ഡിടിവിയുടെയടക്കം നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസവും ഇതുതന്നെ സംഭവിച്ചു. ഹിന്ദുവാണെന്ന ഉറപ്പാക്കിയതുകൊണ്ട് മാത്രം ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അനുഭവം കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വിവരിച്ചിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അമിത് ഷാ പറയുമ്പോഴും ആക്രമികള്‍ തെരുവുകള്‍ കൈയടക്കിയതിന്റൈ കഥയാണ് പല സ്ഥലങ്ങളില്‍നിന്നും പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here