കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കലാപത്തില്‍ മരണം 20 ആയി

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും ഷഹീൻ ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്നാണ് ജസ്റ്റിസുമാരായ എസ് കെ കൗളും, കെ എം ജോസഫും അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്.

കലാപം നടന്നപ്പോൾ ദില്ലി പൊലീസ് പാലിച്ച നിഷ്ക്രിയത്വമാണ് മരണ സംഖ്യ ഉയരാൻ കാരണമെന്ന് കലാപത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ഗോകുലപുരിയിലെ ജിറ്റിബി ആശുപതിയിലാണ് നിലവിൽ പരിക്കേറ്റിയവർ ചികിത്സയിൽ ഉള്ളത്. മരണ സംഖ്യ ഇതുവരെ 20 കവിഞ്ഞു.

പിന്നീട് കേസ് പരിഗണിച്ചപ്പോൾ, ഹൈക്കോടതി ഇപ്പോൾ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാൽ, തൽക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടൻ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ദില്ലിയിലെ കലാപം ഷഹീൻബാഗ് കേസിനൊപ്പം കേൾക്കാമെന്ന് കോടതി. അതേസമയം, ദില്ലി കലാപത്തിൽ എന്തെല്ലാം ഇടപെടൽ നടത്തിയെന്നും, എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നും വിശദമായി അറിയിക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണർ അമൂല്യ പട്നായികിന് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഉച്ചയ്ക്ക് 12.30-ന് ഹൈക്കോടതി പരിഗണിക്കും.

പൊലീസ് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ അത് ചെയ്യണമെന്നും, അതിന് വേറെ ആരെയും കാത്തിരിക്കേണ്ടതില്ലെന്നും നോട്ടീസയക്കുന്നതിനൊപ്പം കോടതി നിരീക്ഷിക്കുകയും ചെയ്തു.

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജിടിബി ആശുപത്രിയിൽ നിന്നാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി നിരവധി പരിക്കേറ്റവരെ കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോൾ ആ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ജി‍ടിബി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News