
ജനപ്രിയ നടന്‍ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത് വന്നത് മുതല്‍ ആശങ്കയിലാണ് താരത്തിന്റെ ആരാധകര്‍. ഇതിനായി നടത്തിയ മേക്കോവറിന്റെ ഭാഗമായി മെലിഞ്ഞുണങ്ങി പകുതിയായ അവസ്ഥയിലാണ് താരം. താരത്തിന്റെ പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നതോടെയാണ് ആരാധകര്‍ അദ്ദേഹത്തെക്കുറിച്ച് ആശങ്കയിലായത്.
മൂന്ന് മാസം സിനിമയില്‍ നിന്ന് അവധിയെടുത്താണ് താരം നജീബിനുവേണ്ടി ഒരുങ്ങുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ സിനിമയായ ആടുജീവിതത്തിന് വേണ്ടി ഇതുവരെ ഒരു ചിത്രത്തിനും എടുക്കാത്ത പ്രയത്നമാണ് താരം എടുക്കുന്നത്.
താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കഥാപാത്രം കോശിയുടെ പകുതി വണ്ണം പോലും ഇപ്പോള്‍ ഇല്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. മേക്കോവറിലൂടെ മെലിഞ്ഞതിനൊപ്പം താരം താടിയും മുടിയും നീട്ടിവളര്‍ത്തുന്നുമുണ്ട്. താരത്തിന്റെ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു സിനിമയ്ക്കായി ഇത്രയും ഡെഡിക്കേഷന്‍ വേണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബന്യാമിന്റെ പ്രശസ്തമായ നോവല്‍ ബ്ലസിയാണ് സിനിമയാക്കുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. സാധാരണ സിനിമയ്ക്കു വേണ്ടി മസില്‍ വെക്കുകയും തടി കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്നാല്‍ ആടുജീവിതത്തിനായുള്ള മേക്കോവര്‍ തമാശയല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഇതിനോടകം 30 കിലോയോളം ഭാരമാണ് പൃഥ്വി കുറച്ചത്. എന്നാല്‍ താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here