
സാമൂഹ്യ മാധ്യങ്ങള്‍ വഴി ദില്ലി കലാപത്തിന് പിന്നാലെ വര്‍ഗീയ പ്രചാരണം നടത്തിയയാളെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് അട്ടപ്പാടി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രതികരണം നടത്തിയിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടനെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് വര്‍ഗീയ പ്രചാരണങ്ങല്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ശ്രീജിത്ത് രവീന്ദ്രന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത വീഡിയോ കേരളാ പൊലീസ് പൊലീസ് മീഡിയാ സെന്ററിന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. അരമണിക്കൂറിനുള്ളില്‍ നാലായിരത്തിലധികം ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here