വര്‍ഗീയ പ്രചാരണവുമായി യുവാവ്; ‘ഞങ്ങള്‍ ഇങ്ങ് എടുത്തു കേട്ടോ’ പോലീസിന്റെ വീഡിയോ വൈറല്‍

ഡെല്‍ഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുകയും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. തെറിവാക്കുകളോടെയാണ് ഇയാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡിവൈഎഫ്‌ഐ മുക്കാലി യൂണിറ്റ് ഇയാളുടെ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിരുന്നു. സിആര്‍പിസി 353 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ വിടുന്നതോടെ ഡല്‍ഹിയിലെ ഷഹീന്‍ബാഗ് സമരക്കാരെ എല്ലാവരെയും വെടിവെച്ച് കൊല്ലുമെന്നും മറ്റും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രത്യേക അഭിനന്ദനങ്ങളും ഇയാള്‍ നല്‍കിയിരുന്നു.ഇയാളെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ഞങ്ങള്‍ ഇങ്ങ് എടുത്തു കേട്ടോ’ എന്ന കമന്റോടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News