മോദിയെ വിമര്‍ശിച്ച ബ്രിട്ടീഷ് കൊമേഡിയന്റെ ഷോ ഇന്ത്യയില്‍ വിലക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറിന്റെ ഷോയുടെ എപ്പിസോഡ് ഇന്ത്യയില്‍ വിലക്കി ഹോട്ട് സ്റ്റാര്‍.

രാജ്യത്ത് എല്ലാ ചൊവ്വാഴ്ചയും രാവിലെ 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന എമ്മി എമ്മി പുരസ്‌കാരം നേടിയ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവറുമായി’ എന്ന പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെകുറിച്ച് നടത്തിയ വിശകലനം ഉള്‍പ്പെട്ട എപ്പിസോഡാണ് വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്സ്റ്റാര്‍ തടഞ്ഞത്. ഫെബ്രുവരി 25 ലോഗിന്‍ ചെയ്തവര്‍ക്ക് പഴയ എപ്പിസോഡുകള്‍ മാത്രമേ കണാന്‍ കഴിയൂ എന്ന് ദി പ്രിന്‍ന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News