ഡല്‍ഹിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവിഷ്‌കാരം

രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക്.

189 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ജി.ടി.ബി ആശുപത്രി അറിയിച്ചു ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധിയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മിഷണറായി എസ്.എന്‍.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല നല്‍കി. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here