ഒന്നരവയസ്സുകാരന്റെ കൊലപാതകം: കുഞ്ഞിനെ നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സൂചന; ശരണ്യ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത് കാമുകന് നല്‍കാന്‍

കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. കുഞ്ഞിനെ നേരത്തെയും ശരണ്യ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സൂചന.

അതേസമയം അമ്മയ്‌ക്കൊപ്പം കാമുകനെയും അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനാല്‍ വീണ്ടും അന്വേഷണസംഘം കാമുകനെ ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം കുഞ്ഞിന്റെ കൊലപാതകം താന്‍ ടിവിയിലൂടെയാണ് അറിഞ്ഞത് എന്ന കാമുകന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല.

അതിനാല്‍ കാമുകന്റെയും ശരണ്യയുടെയും മൊഴികള്‍ ഒത്തുനോക്കാനാണ് പൊലീസ് തീരുമാനം. കാമുകന്റെ ആവശ്യപ്രകാരമാണ് വീട്ടിലെ സ്വര്‍ണം നല്‍കിയത് എന്നും ശരണ്യയുടെ മൊഴിയിലുണ്ട്. മാത്രമല്ല പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെ കണ്ട് തനിക്ക് ആരുമില്ലെന്ന് പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കാമുകനുമായുള്ള ചാറ്റിംഗ് പരിശോധിച്ചതില്‍ നിന്നും ഇയാള്‍ക്ക് ശരണ്യയെ വിവാഹം ചെയ്യാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here