ദില്ലിയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം ലോക്കല്‍ കേന്ദ്രങ്ങളില്‍ മതനിരപേക്ഷ റാലി

ദില്ലി കലാപത്തില്‍ പ്രതിഷേധിച്ചും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടും സിപിഐ(എം) സംസ്ഥാന വ്യാപകമായി മതസൗഹാര്‍ദ്ധ റാലി നടത്തി. വിവിധ ലോക്കല്‍ കേന്ദ്രങ്ങളിലാണ് റാലി സംഘടിപ്പിച്ചത്.

ദില്ലിയില്‍ നടക്കുന്ന കലാപം അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ,സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് സി പി ഐ എം സംസ്ഥാന വ്യാപകമായി മതസൗഹാര്‍ദ്ധ റാലി സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു

സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ റാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് ജി. പി. ഓയില്‍ സമാപിച്ചു. കലാപത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News