ഭയക്കണം ഈ ചുമ സിറപ്പിനെ; 11 കുട്ടികളുടേയും മരണകാരണം ചുമക്കുപയോഗിച്ച മരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ജമ്മുകശ്മീരിലെ ഉദംപൂരില്‍ പതിനൊന്ന് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച കുട്ടികളെല്ലാം ചുമയ്ക്കുള്ള സിറപ്പ് കഴിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന കോള്‍ഡ് ബെറ്റ്‌സ് പിസി എന്ന ചുമക്കുള്ള സിറപ്പു കഴിച്ച കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടികളെല്ലാം വൃക്ക സ്തംഭനംമൂലമാണ് മരിച്ചത്.

ഡിസംബറിനും ജനുവരിക്കും ഇടയില്‍ ഈ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് ഗുരുതരമായ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചിലകുട്ടികളുടെ സ്ഥിതി ഗുരുതരമാകുകയും 11 പേര്‍ മരിക്കുകയും ചെയ്തു. തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച 11 കുട്ടികളും ചുമയ്ക്കുള്ള സിറപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളടക്കം നിരോധിച്ച മരുന്നുകളാണ് ജമ്മുവില്‍ വിതരണം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുടെ 3,400 ലേറെ സിറപ്പുകളാണ് വിറ്റുകഴിഞ്ഞത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News