ദില്ലി കലാപം; മോദി സര്‍ക്കാരിനെതിരെ രജനീകാന്ത്

ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്.

സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കലാപമായി മാറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചകൊണ്ടാണ് പ്രശ്നം കലാപമായി വളര്‍ന്നത്. കലാപം നേരിടുന്നതില്‍ ആഭ്യന്തരവകുപ്പിനായില്ല. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും രജനീകാന്ത് വ്യക്തമാക്കി.

സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അക്രമികളെ അടിച്ചമര്‍ത്തണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here