
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു.
ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മാക്സ്‌വെല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.
മാക്സ്വെലും വിനിയും 2017 മുതല്‍ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗില്‍ മാക്സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി.
ഓസീസ് ടീമിലെ സഹതാരമായ ക്രിസ്‌ലിന്‍ ഉള്‍പ്പെടെയുള്ളവര്‍ മാക്‌സ്വെലിനും വിനിക്കും ആശംസകളുമായി രംഗത്തെത്തി.
മുപ്പത്തൊന്നുകാരനായ മാക്സ്വെല്‍ ഓസ്‌ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്.
ഐപിഎല്ലില്‍ ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മാക്സ്വെലിനെ സ്വന്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here