വി എസ് ശിവകുമാറിന്റെ ബിനാമിയുടെ ലോക്കറില്‍ നിന്ന് 155 പവന്‍ സ്വര്‍ണം കണ്ടെത്തി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമി ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് സ്വര്‍ണം വിജിലന്‍സ് സ്വര്‍ണം കണ്ടെടുത്തു. 155 പവന്‍ സ്വര്‍ണമാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെടുത്തത്. പുത്തന്‍ ചന്തയിലുള്ള കനറാ ബാങ്കിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

നേരത്തെ വിഎസ് ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കര്‍ തുറന്നുപരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം മുന്‍മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ലോക്കറിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്നു പരിശോധിച്ചത്.

നേരത്തെ ഇടപാടുകള്‍ നടത്തരുതെന്ന് ചൂണ്ടാക്കാണിച്ച് വിജിലന്‍സ് ശിവകുമാറിന് കത്ത് നല്‍കിയിരുന്നു. താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയത്.

ദേവസ്വം, ആരോഗ്യം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് 17 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News