വിദ്വേഷ പ്രസംഗം: കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേയ്ക്ക് മാറ്റി; തിരക്കിട്ട നീക്കം പൊലീസിനെതിരായ കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ

ദില്ലി: ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. കേസ് നാളെ കേള്‍ക്കാനിരിക്കെയാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് തിരക്കിട്ട് മാറ്റിയത്. ബുധനാഴ്ച കേസ് പരിഗണിക്കവെ ജസ്റ്റിസ് മുരളീധര്‍ ബിജെപി നേതാക്കള്‍ക്കെതിരേയും പൊലീസിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നാണ് ചോദിച്ച കോടതി ഇത്രയും കാലം നടപടി എടുക്കാതെ ആര്‍ക്കിവേണ്ടിയാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്നും ചോദിച്ചിരുന്നു. വിഷയം പരിശോധിക്കുകയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണവും തള്ളിയിരുന്നു

എഫ്‌ഐആര്‍ രജിസ്റ്റേര്‍ ചെയ്യാന്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കേസെടുത്ത് കോടതിയെ അറിയിക്കണം. പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. രാജ്യദ്രോഹ കേസില്‍ വളരെ പെട്ടെന്ന് നിങ്ങള്‍ നടപടിയെടുക്കുന്നുണ്ടല്ലോ. വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് ഈ ചുറുചുറുക്കില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും തുഷാര്‍ മേത്തയെ കോടതി ഓര്‍മപ്പെടുത്തി. ഇതിനുപിന്നാലെയാണ് തിരക്കിട്ട് കേസ്റ്റ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേയ്ക്ക മാറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here