ഇനി 2000ത്തിന്റെ നോട്ടില്ല; എസ്ബിഐ എടിഎമ്മുകളില്‍ നിന്നും നോട്ടുകള്‍ പിന്‍വലിച്ചു

ദില്ലി: എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു. ഇത് സംബന്ധിച്ച് എസ്ബിഐ സര്‍ക്കുലര്‍ ഇറക്കി. മാര്‍ച്ച് 31നകം പക്രിയ പൂര്‍ത്തിയാക്കണമെന്ന് മാനേജര്‍മാരോട് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

മാര്‍ച്ചിന് ശേഷം എസ്ബിഐ എടിഎമ്മുകളില്‍ 500,200, 100ന്റെ രൂപകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു

എല്ലാ ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരുമാസമായി ബാങ്കുകള്‍ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്.

പല ബാങ്കുകളും ഇത് പ്രാവര്‍ത്തികമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. 2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്.

രാജ്യത്തുളള 2,40,000 എടിഎം മെഷീനുകളില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനുളള ശ്രമങ്ങളാണ് തുടരുന്നത്. ഇതോടെ 2000 രൂപ നോട്ടുകളുടെ ലഭ്യത കുറയും. പകരം 500 രൂപ നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം.

ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികളും തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയില്‍ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel